Latest NewsIndiaInternational

ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ ക​സ്റ്റ​ഡി​യിലു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം തി​രു​ത്തി പാ​ക്കി​സ്ഥാ​ന്‍: പൈലറ്റിന് സുരക്ഷ നൽകും

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം തി​രു​ത്തി പാ​ക്കി​സ്ഥാ​ന്‍. ഒ​രു പൈ​ല​റ്റ് മാ​ത്ര​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്ന് പാ​ക് സൈ​നി​ക വ​ക്താ​വ് ആ​സി​ഫ് ഗ​ഫൂ​ര്‍ അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ആ​സി​ഫ് ഗ​ഫൂ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭിന​ന്ദ​നാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​നി​ക നി​യ​മ​പ്ര​കാ​രം പൈ​ല​റ്റി​ന് പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ആ​സി​ഫ് ഗ​ഫൂ​ര്‍ ട്വീ​റ്റ് ചെ​യ്തു.

അ​തി​ര്‍​ത്തി ക​ട​ന്ന ഇ​ന്ത്യ​ന്‍ വി​മാ​നം വെ​ടി​വ​ച്ചി​ട്ട് പൈ​ല​റ്റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ന് പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ന്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു ​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​ന്ത്യ​ന്‍ പൈ​ല​റ്റി​ന്‍റെ ചി​ത്ര​വും ദൃ​ശ്യ​ങ്ങ​ളു​മാ​ണ് പാ​ക്കി​സ്ഥാ​ന്‍ പു​റ​ത്തു​വി​ട്ട​ത്. അഭിനന്ദിനെ മർദ്ദിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button