Latest NewsKerala

പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 36 കാരന്‍ അറസ്റ്റില്‍

പുല്‍പള്ളി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ 36 കാരന്‍ അറസ്റ്റില്‍. പാക്കം പുത്തന്‍ പുരയ്ക്കല്‍ സിജു പൗലോസിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പി.എം. സുരേഷ് (38), പൂച്ചസുര എന്ന പാലക്കല്‍ സുരേഷ് (42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പോക്‌സോ നിയമപ്രകാരം ഈ മാസം എട്ടിന് റജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഒരാള്‍ മാത്രമായിരുന്നു പ്രതി. പിന്നീട് കുട്ടിയെ കൗണ്‍സലിങ് നടത്തിയപ്പോഴാണ് മറ്റ് രണ്ടു പേരും പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നാണ് കുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ സിജുവിനെ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button