KeralaLatest News

കണ്ണൂരില്‍ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്

തലശ്ശേരി: കണ്ണൂരില്‍ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക് പരിക്ക്, തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ബിജെപി ഓഫീസിനു മുന്നില്‍ ബോംബ് പൊട്ടിയത്. ഓഫീസിനു മുന്നിലുള്ള ഗ്രൗണ്ട് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മൂന്ന് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഗ്രൗണ്ടിലുള്ള കുറ്റിക്കാടുകള്‍ വെട്ടിതെളിക്കുന്നതിനിടെയാണ് ബെംബ് പൊട്ടിയത്. പരിക്കേറ്റവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ രണ്ടു പേര്‍ക്ക് ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബുകള്‍ ഏതെങ്കിലംു രാഷ്ട്രീയ സംഘര്‍ഷത്തിനു വേണ്ടി സൂക്ഷിച്ചിരുന്നവയോണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button