Latest NewsIndia

വ്യോമസേന തകര്‍ത്ത പാക് യുദ്ധവിമാനങ്ങളുടെ ചിത്രം പുറത്തു വിട്ടു

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു. പാകിസ്ഥാന്‍ അധീന കശ്മീരില്‍ നിന്നുമാണ് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ കമാന്‍ഡിംഗ് ഓഫീസമാര്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അശിഷ്ടങ്ങള്‍ പരിശോധിക്കുന്നതാണ് ചിത്രം.

ഇത് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന്‍ സൈന്യമാണ് ഈ ചിത്രം ആദ്യമായി പുറത്തുവിട്ടത്. കണ്ടെടുത്തത് പാകിസ്ഥാന്റെ എഫ് 16 വിമാനത്തിന്റെ അവശിഷ്ടം തന്നെയാണെന്നതിന് തെളിവായി എഫ് 16ന്റെ എന്‍ജിന്റെ രേഖാചിത്രവും എഎന്‍ഐ പുറത്തുവിട്ടു. ചിത്രത്തിലെ വിമാന അവശിഷ്ടത്തിന് രേഖാചിത്രത്തിലെ ഭാഗങ്ങളുമായി സാമ്യമുണ്ട്.ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന പാകിസ്ഥാനിലെ സമൂഹമാധ്യമ പ്രചാരണങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തള്ളിയിരുന്നു. പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് ചിത്രത്തിലേതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനായി പറന്നെത്തിയത്. അതിര്‍ത്തിയ്ക്ക് മൂന്ന് കിലോമീറ്റര്‍ ഇപ്പുറത്തേക്ക് എത്തിയ പോര്‍വിമാനങ്ങളില്‍ ഒന്ന് ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനങ്ങളുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇന്ത്യന്‍ ആക്രമണം പ്രതിരോധിക്കാനാകാതെ മറ്റ് രണ്ട് എഫ്16 വിമാനങ്ങളും തിരികെ പറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button