Latest NewsKerala

അയിത്തം നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം

വിവാഹ സമയത്ത് ക്ഷേ​ത്ര​ത്തി​ൽ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നെ​ന്നും പോ​ലീ​സ് വ്യക്തമാക്കി

ഇ​ൻ​ഡോ​ർ: ആചാരപരമായി വിലക്ക് നേരിടുന്ന ക്ഷേത്രത്തില്‍ പോലീസ് സംരക്ഷണയില്‍ ദളിത് യുവാവിന് വിവാഹം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള രാ​മ​ക്ഷേ​ത്ര​ത്തി​ൽ വ്യാഴാഴ്ചയാണ് ദളിത് യുവാവ് വിവാഹിതനായത്. ഈ ക്ഷേത്രത്തില്‍ കയറുന്നതിന് ബ​ലാ​യി​സ് എ​ന്ന ദ​ളി​ത് സ​മൂ​ഹ​ത്തി​ന് വി​ല​ക്കു​ണ്ട്.   ഇ​ത് ലം​ഘി​ച്ചാ​ണ് അ​ജ​യ് മാ​ള​വ്യ (22) എ​ന്ന യു​വാ​വ് വി​വാ​ഹി​ത​നാ​യ​ത്.

അതേസമയം വിവാഹ സമയത്ത് ക്ഷേ​ത്ര​ത്തി​ൽ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നെ​ന്നും പോ​ലീ​സ് വ്യക്തമാക്കി. ഔ​റം​ഗ്പു​ര‍​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​നു അ​യി​ത്തം ക​ൽ​പ്പി​ക്കു​ന്ന​താ​യി അ​ഖി​സ ഭാ​ര​തീ​യ ബ​ലാ​യി മ​ഹാ​സ​ഭ ബു​ധ​നാ​ഴ്ച ബെ​ത്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഗ്രാ​മ​ത്തി​ൽ ജാ​തി​വി​വി​ചേ​നം നി​ല​നി​ൽ​ക്കു​ന്നുവെന്നും ക്ഷേത്രത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അ​ജ​യ് മാ​ള​വ്യ​യു​ടെ വി​വാ​ഹ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തുടര്‍ന്നാണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. അതേസമയം 2009ല്‍ അജയ് മാളവ്യയുടെ ജേഷ്ടന്‍റെ വി​വാ​ഹ ഘോ​ഷ​യാ​ത്ര​ നടക്കുന്പോള്‍ അതിനുള്ളിലേയ്ക്ക് ചി​ല​ർ ക​ല്ലെ​റി​ഞ്ഞെ​ന്ന് ഇവര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button