Latest NewsIndia

അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ : മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി അവസാനം അഭിനന്ദിനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി : മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍ ഇന്ത്യയിലെത്തി. ആയിരകണക്കിന് ആളുകളാണ് ഇന്ത്യയുടെ വീരപുത്രന് സ്വീകരിയ്ക്കാന്‍ എത്തിയത്. രാത്രി 9.20 ഓടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്..പാക് റേഞ്ചര്‍മാരുടെ ഒപ്പമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്.

എയര്‍ വൈസ് മാര്‍ഷല്‍മാരും കുടുംബാംഗങ്ങളും വാഗ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിച്ചു. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് എത്തിക്കുകയായിരുന്നു.

നേരത്തെ 5.20 ഓടെ അഭിനന്ദനെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗയില്‍ എത്തിച്ചതായും ഇന്ത്യക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. റെഡ്ക്രോസിന്റെ സാന്നിധ്യത്തില്‍ വൈദ്യപരിശോധന നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല.

.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും അഭിനന്ദിന്  വാഗാ അതിര്‍ത്തി കടക്കാനായിരുന്നില്ല. രണ്ടു തവണ കൈമാറ്റത്തിനുളള സമയം പാക്കിസ്ഥാന്‍ മാറ്റുകയായിരുന്നു..ഒന്‍പതുമണിയോടെയാണ് കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button