Latest NewsEducation

എം.ബി.എ പ്രവേശനം

ആലപ്പുഴ: കേരളസർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി)യിൽ 2019 – 2021 ബാച്ചിലേയ്ക്കുള്ള ദ്വിവത്സര മുഴുവൻസമയ എം.ബി.എ. പ്രോഗ്രാമിലേയ്ക്ക് പ്രവേശനം നടത്തുന്നു. ഗ്രൂപ്പ് ചർച്ചയും അഭിമുഖവും മാർച്ച് രണ്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും.

ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൺ റിസോഴ്സ്, ഓപ്പറേഷൻസ് എന്നീ സ്പെഷ്യലൈസേഷനുകൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. 50 ശതമാനം മാർക്കോടെ ബിരുദവും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.വിലാസം – ഡയറക്ടർ, ഐ.എം.റ്റി പുന്നപ്ര, ഫോൺ 0477-2267602, 9947733416, 9746125234, 9447729772.

shortlink

Related Articles

Post Your Comments

Related Articles


Back to top button