Latest NewsIndia

വാഹനാപകടത്തിൽ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍: വാഹനാപകടത്തിൽ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ഒഡീഷ ജാര്‍സുഗു‍‍ഡ ജില്ലയിലെ ബെല്‍പഹറിലെ ദേശീയപാത 49ൽ അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് ബസിലിടിച്ചായിരുന്നു അപകടമുണ്ടായത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. 17 പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് ബസ് പൂര്‍ണമായും ട്രക്കിന്‍റെ മുന്‍ ഭാഗവും തകര്‍ന്നു. മരിച്ചവരുടെ കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ വീതവും സാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു.

LORRY ODISHA
കടപ്പാട് : എഎന്‍ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button