KeralaLatest NewsIndia

സൈന്യത്തിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു

ഇയാളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചുവരുകയാണെന്ന് പോലീസ്

കയ്പമംഗലം: കശ്‌മീരിലുള്ള ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടയാളെ മതിലകം പോലീസ് അറസ്റ്റ്‌ ചെയ്തു.സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും നവമാധ്യമത്തിൽ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കുറുപ്പത്ത് സുധി(41)യെയാണ് എസ്.ഐ. കെ.പി. മിഥുൻ അറസ്റ്റ്‌ ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.ഫെബ്രുവരി 17-നാണ് ഇയാൾ പോസ്റ്റ് ചെയ്തത്.

തുടർന്ന് ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ രൂക്ഷമായ ഭാഷയിൽ നിരവധി മറുപടികൾ വന്നിരുന്നു. കഴിഞ്ഞ ദിവസം പോലീസിൽ പരാതി ലഭിക്കുകയും ചെയ്തതോടെ വ്യാഴാഴ്‌ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിനൊടുവിൽ വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇയാളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. കശ്‌മീരി കവിയുടെ കവിതയിലെ വരി മലയാളത്തിലേക്ക് തർജമ ചെയ്ത് പോസ്റ്റ് ചെയ്‌തെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button