Latest NewsMobile PhoneTechnology

നൂതന ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി റെഡ്മി നോട്ട് 7ഫോണുകൾ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി

കാത്തിരിപ്പുകൾക്ക് വിരാമം. നൂതന ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി റെഡ്മി നോട്ട് 7,നോട്ട് 7 പ്രോ സ്മാർട്ട് ഫോണുകൾ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഷവോമി. നോട്ട് 7 സ്മാർട്ട് ഫോണിൽ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് 2340×1080 പിക്സല്‍ റെസലുഷന്‍ ഡോട്ട് നോച്ച്‌ ഡിസ്പ്ലേ, കോര്‍ണറിങ് ഗോറില്ല ഗ്ലാസ് 5, സ്നാപ്ഡ്രാഗണ്‍ 660 പ്രോസസർ, 12എം പി + 2എം പി പിൻ ക്യാമറ,13 എം പി മുൻ ക്യാമറ, 4000 എം.എ.എച്ച് ബാറ്ററി, ടൈപ്പ് സി യുഎസ്ബി, ക്വാല്‍കോം ക്വുക്ക് ചാര്‍ജ് 4.0 എന്നിവയാണ് പ്രധാന പ്രത്യേകതകൾ. REDMI 7 SERIES

48 മെഗാപിക്‌സല്‍+ അഞ്ച് മെഗാപിക്‌സല്‍ പിൻ ക്യാമറയാണ് . 13 മെഗാപിക്‌സലിന്റെ മുൻ ക്യാമറ,സോണി ഐ എം എക്സ് 586 സെന്‍സർ എന്നിവയാണ് നോട്ട് 7 പ്രോ ഫോണിന്റെ പ്രധാന സവിശേഷത. മറ്റു പ്രത്യേകതകൾ നോട്ട് 7നു സമാനമാണെന്നാണ് സൂചന. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.ഐ യു.ഐ 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക.

ചൈനയില്‍ ക‍ഴിഞ്ഞ മാസം പുറത്തിറക്കിയ റെഡ്മി നോട്ട് 7 മൂന്നാ‍ഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഷവോമി ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.

നോട്ട് 7ന്‍റെ 3 ജി.ബി റാം 32 ജി.ബി മെമ്മറി മോഡലിന് 9,999 രൂപയും 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 11,999 രൂപയുമാണ് വില.നോട്ട് 7 പ്രോയ്ക്ക് 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 13,999 രൂപയും 6 ജി.ബി റാം 128 ജി.ബി മെമ്മറി മോഡലിന് 16,999 രൂപയും വില പ്രതീക്ഷിക്കാം. ഫാന്‍റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് ഗോള്‍ഡ് കളറുകളിലാകും ഫോണ്‍ വിപണിയിൽ ലഭ്യമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button