KeralaLatest News

യുവാവിന്റെ ആത്മഹത്യ ; ഭാര്യയും കാമുകനും പിടിയിൽ

പാലോട്: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും കാമുകനും പിടിയിൽ. പെരിങ്ങമ്മല ദൈവപ്പുര വേലം കോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ ഭാര്യ വാമനപുരം ആനച്ചൽ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകൻ അരുവിക്കര കൊണ്ണി കട്ടറകുഴി ഗോകുൽ വിലാസത്തിൽ ഗോകുൽ (28) എന്നിവരാണ് പ്രതികൾ.

ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴു വർഷം മുൻപ് ഇസ്‌ലാം മതം സ്വീകരിച്ചാണ് ഷിബിനയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളുണ്ട്. എന്നാൽ ഷിബിന ഗോകുലമായി അടുപ്പത്തിലായി.
തുടർന്ന് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷിബിന കാമുകനൊപ്പം പോയി.

തുടർന്ന് മനോവിഷമത്തിൽ ദീപു കഴിഞ്ഞ മാസം ഏഴിന് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button