Latest NewsIndia

പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശം ഇന്ത്യ തള്ളി. തീവ്രാദത്തിനെതിരെ നടപടി എടുക്കാതെ പാകിസ്ഥാനുമായി ഇനിയൊരു ചര്‍ച്ചയ്ക്കു തയ്യാറല്ല എന്നാണ് ഇന്ത്യയുടെ നിലപാട്. അതുവരെ അതിര്‍ത്തിയിലെ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും സുരക്ഷ ശക്തമാക്കുെമെന്നും ഇന്ത്യ അറിയിച്ചു.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയതോടെ അതിര്‍ത്തി പ്രദേശത്തു നിന്നും ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. നിയന്ത്രണ രേഖയില്‍ പലയിടത്തും ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇതിനിടെ പാക് സൈന്യം പൂഞ്ച് സെക്ടറില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളണ് മരിച്ചത്. റുബാന കോസര്‍(24), മകന്‍ ഫര്‍സാന്‍ (5), ഒമ്ബത് മാസം പ്രായമായ മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്.

മോര്‍ട്ടര്‍ ബോംബുകളും ഹൊവിറ്റ്‌സര്‍ 105 എംഎം തോക്കുകളും ഉപയോഗിച്ചാണ് പാക് സേന ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണ രേഖകളിലായി 60 ലേറെ തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button