Latest NewsIndiaCrime

പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പന്ത്രണ്ടുകാരന്‍ പിടിയില്‍

മുംബൈ: പത്തുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്ന് മൊകാദ പൊലീസ് പറഞ്ഞു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.

ഇതോടെ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി പുറത്തുപറയുകയായിരുന്നു. കഴിഞ്ഞ നാല് മാസമായി പന്ത്രണ്ടുകാരന്‍ നിരന്തരമായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.
. ബലാത്സംഗത്തിനും, പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കേസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button