Latest NewsIndia

അഭിനന്ദനെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍: രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഹുല്‍

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പോര്‍ വിമാനം തകര്‍ന്ന് പാകിസ്ഥാന്‍ കസ്റ്റഡില്‍ അകപ്പെട്ട് തിരിച്ചത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​ഭി​ന​ന്ദ​ിന്‍റെ ധീരത ഇന്ത്യയ്ക്ക് അഭിമാനമാണെന്ന് രാഹുല്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മ​ഹ​ത്വ​ത്തി​ലും ധീ​ര​ത​യി​ലും നാ​മെ​ല്ലാം അ​ഭി​മാ​നി​ക്കു​ന്നു. അഭിനന്ദിനെ കൂ​ടു​ത​ല്‍ സ്നേ​ഹ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും രാ​ഹു​ല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

നാലു ദിവസം മുന്പാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഭിനന്ദന്‍ പോര്‍ വിമാനം തകര്‍ന്ന് പാര്‍ച്ച്യൂട്ടില്‍ പാകിസ്ഥാനില്‍ ഇറങ്ങിയത്. തുടര്‍ന്ന് ലോക രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.20നാ​ണ് ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​. 59 മ​ണി​ക്കൂ​ര്‍ അ​ഭി​ന​ന്ദ​ന്‍ പാ​ക് കസ്റ്റഡിയില്‍ കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button