KeralaLatest News

കൊച്ചിയിലെ മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും

കൊച്ചി: കൊച്ചിയിലെ മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും. താല്‍ക്കാലിക പുനരുദ്ധാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി. പ്ലാന്‍റിന്‍റെ സുരക്ഷയും സൗകര്യവും വ‍ര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് മാലിന്യ നീക്കം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. മാലിന്യനീക്കത്തിനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിച്ചും ക്യാമറ, ലൈറ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടി പ്ലാന്‍റിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം തുറന്ന വാഹനത്തില്‍ മാലിന്യം എത്തിച്ചാല്‍ നഗരസഭകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button