Latest NewsInternational

ജർമ്മനിയിലെ കാർണിവൽ ഫെസ്റ്റിവലിന് അടുത്ത ആഴ്ച്ച പരിസമാപ്തി

ബര്‍ലിന്‍: ജർമ്മനിയിലെ കാർണിവൽ ഫെസ്റ്റിവലിന് അടുത്ത ആഴ്ച്ച പരിസമാപ്തി ..ജര്‍മനിയില്‍ കാര്‍ണിവല്‍ സീസണ്‍ അടുത്ത ആഴ്ചയോടെ പൂര്‍ണമാകും.

റോസന്‍മോണ്ടാഗ് പരേഡുകള്‍ തിങ്കളാഴ്ചയാണ്.. കൂടതെ ആഘോഷങ്ങള്‍ മൂര്‍ധന്യത്തിലെത്തുന്ന സമയം കൂടിയാണ് ഈ അവസാന വാരം.മധ്യജര്‍മനിയിലും വടക്കന്‍ ജര്‍മനിയിലും കാര്‍ണിവല്‍ എന്നു തന്നെ അറിയപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് തെക്കന്‍ പ്രദേശങ്ങളില്‍ ഫാഷിംഗ് എന്നാണു പേര്.

നവംബര്‍ 11ന് 11 മണി 11 മിനിറ്റിലാണ്സാ ധാരണഗതിയില്‍ കാര്‍ണിവല്‍ സീസണിനു തുടക്കം കുറിക്കുക. ജര്‍മനിയിലെ കാര്‍ണിവലുകളുടെ തലസ്ഥാനമായി അറിയപ്പെടുന്നത് കൊളോണ്‍ നഗരമാണ്. അവസാന വാരത്തില്‍ മാത്രം ആഘോഷങ്ങളുള്ള ചെറു നഗരങ്ങള്‍ വേറെയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button