Latest NewsIndia

കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ റബ്ബര്‍ നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. റബ്ബര്‍ ഉല്‍പാദനവും മൂല്യവര്‍ധിത വിപണനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയം. ഇന്ത്യന്‍ റബ്ബറിന്റെ വിലയെ ബാധിക്കാത്ത തരത്തില്‍ ഇറക്കുമതി തുടരുമെന്നു വ്യക്തമാക്കുന്നതാണ് കേന്ദ്ര നയം . ഇന്ത്യയിലെ റബ്ബര്‍ ഉല്‍പാദനം ഉയര്‍ത്തലും മൂല്യവര്‍ധനവുമാണ് പുതിയ റബ്ബര്‍ നയത്തിലെ ഊന്നല്‍. 2030ഓടെ 2 മില്യണ്‍ ടണ്‍ ആയി ഉല്‍പാദനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ രൂപീകരിക്കും. ഇതിനായി പ്രതിവര്‍ഷം ശരാശരി 8000 ഹെക്ടര്‍ പുതുതായി റബ്ബര്‍ വെച്ചുപിടിപ്പിക്കും.

10,000 ഹെക്ടര്‍ റീപ്ലാന്റിങ് നടത്തുമെന്നും കേന്ദ്രനയത്തിലുണ്ട്. റബ്ബര്‍ വ്യവസായത്തിന്റെ ഉല്‍പാദനം, സംസ്‌കരണം, വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മൂല്യവര്‍ധനവിനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി രാജ്യത്തെ റബ്ബര്‍ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിലും ഇറക്കുമതി കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും ഒരുക്കമല്ല.

ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന റബ്ബറിന്റെ ഗുണ നിലവാരമില്ലായ്മ, ലഭ്യതക്കുറവ് എന്നിവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആഭ്യന്തര റബ്ബര്‍ കര്‍ഷകര്‍ക്കുള്ള ആഘാതം കുറക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തും. അന്തര്‍ദേശീയ വിപണിയില്‍ ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ മത്സര ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതികള്‍ മെച്ചപ്പെടുത്തുമെന്നും റബ്ബര്‍ നയം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button