Latest NewsCricketSports

27 പന്തില്‍ 77 റണ്‍സ്; പരമ്പരയിലെ താരമായി ക്രിസ്‌ഗെയ്ല്‍

പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് കരീബിയന്‍ തീപ്പൊരി താരം ക്രിസ് ഗെയ്ല്‍ വീണ്ടും. അഞ്ചാം ഏകദിനത്തില്‍ ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങില്‍ തകര്‍ന്ന് പോയത് ഇംഗ്ലീഷ് പടയായിരുന്നു. പരമ്ബരയില്‍ റണ്‍ മഴ ഇരുടീമുകളും പുറത്തെടുത്തപ്പോള്‍ അവസാന മത്സരം മാത്രം ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.ഇംഗ്ലീഷ് ബോളര്‍മാരെ ആളുംതരവും നോക്കാതെ തല്ലിച്ചതച്ച ഗെയ്ല്‍ പുതുചരിത്രം കുറിച്ചാണ് ബാറ്റ് താഴെ വച്ചത്. 113 റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം മുന്നോട്ട്വച്ച ഇംഗ്ലണ്ടിനെ, ഓപ്പണറായി ഇറങ്ങിയ ഗെയ്ല്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ സിക്‌സറുകളുടെ പെരുമഴ പെയ്യിച്ച് ചരിത്രം കുറിച്ച ഗെയ്ല്‍ ഇത്തവണയും അതേ ശൈലിയില്‍ തന്നെയാണ് ബാറ്റ് വീശിയത്. 9 സിക്‌സറുകളുടെയും 5 ബൗണ്ടറികളുടെയും അകമ്പടിയോടെ 27 പന്തില്‍ 77 റണ്‍സ് അടിച്ചുകൂട്ടിയ ഗെയ്ല്‍ വിന്‍ഡീസ് വിജയം ഒറ്റക്ക് ഉറപ്പാക്കുകയായിരുന്നു.

ഇംഗ്ലീഷ് ബോളര്‍മാരെ പരിഹസിക്കും വിധമായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട്. ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന ബാറ്റ്‌സ്മാന്‍ എന്ന ലോക റെക്കോര്‍ഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൊത്തം 39 സിക്‌സറുകളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 26 സിക്‌സറുകള്‍ എന്ന തന്റെ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഗെയ്ല്‍ തിരുത്തിയെഴുതിയത് എന്നതാണ് മറ്റൊരു കൌതുകം. 23 സിക്‌സറുകള്‍ ആസ്‌ട്രേലിയക്കെതിരെ ഗാലറിയില്‍ എത്തിച്ച ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. കേവലം 12.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ്, ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം അനായാസം മറികടന്നു. നേരത്തെ അഞ്ച് വിക്കറ്റുകള്‍ നേടിയ ഓഷന്‍ തോമസും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഹോള്‍ഡും ബ്രാത്ത്‌വെയ്റ്റുമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ വേരോടെ പിഴുതെറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button