Latest NewsOmanGulf

ഒമാനിൽ ശക്തമായ മഴ പെയ്തു

മസ്‌ക്കറ്റ് : ഒമാനിൽ ശക്തമായ മഴ പെയ്തു. കസബ്, ദിബ്ബ, സുഹാർ, ഖൽഹത്ത്, ഹംറ, മുദൈബി, ഇബ്ര എന്നിവിടങ്ങളിൽ കനത്ത പെയ്‌തെന്നാണ് റിപ്പോർട്ട്. മുസന്ദം, ബാത്തിന ഗവർണറേറ്റുകളിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ റോഡുകളിലേക്ക് വെള്ളം ഒഴുകി. ഞായറാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.

രാജ്യത്തെങ്ങും ശനിയാഴ്ച കനത്ത പൊടിക്കാറ്റും ഉണ്ടായി. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായിരുന്നു. ആദം ഹൈമ-തുംറൈത്ത് റോഡിലാണ് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഞായറാഴ്ചയും പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button