Latest NewsIndia

അഭിനന്ദനെ പീഡിപ്പിച്ചതില്‍ പ്രതിഷേധമറിയിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: മൂന്നു ദിവസങ്ങളോളം പാക് കസ്റ്റഡിയിലായിരുന്നു ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് മാനസികമായി ഒരുപാട് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ ശക്തമായി പ്രതികരിക്കാനൊരുങ്ങി ഇന്ത്യ. അഭിനന്ദന് പീഡനമേറ്റതായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചേക്കും. നയതന്ത്ര തലത്തില്‍ പ്രതിഷേധിക്കാനാണ് ഇന്ത്യയുടെ ആലോചന.

ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍സ ചികിത്സയിലുള്ള അഭിനന്ദന്റെ നട്ടെല്ലിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും അവര്‍ വ്യക്തമാക്കി. അഭിനന്ദന് ഈ ആഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നാണ് സൂചന.

പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ശാരീരികമായി മര്‍ദ്ദനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മാനസികമായി വളരെ യാതന അനുഭവിക്കേണ്ടി വന്നെന്ന് അഭിനന്ദന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button