Latest NewsIndia

ഇമ്രാനെ വാഴ്ത്തി – കോളേജ് പ്രൊഫസറെ മുട്ടില്‍ നിര്‍ത്തിപറയിപ്പിച്ചു “മാപ്പ് ‘

ബം​ഗളൂരു:  ഇമ്രാനെ പുകഴ്ത്തിയും ഇന്ത്യയുടെ കേന്ദ്ര ഭരണത്തെ ഇകഴ്ത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച്ചു ശേഷം കെെകൂപ്പി പറയിപ്പിച്ചു.. മാപ്പ്.. കര്‍ണാടക വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറെയാണ് മാപ്പ് പറയിപ്പിച്ചത്. നൂറോളം പ്രതിഷേധക്കാര്‍ ചുറ്റും കൂടിനിന്ന് ബലംപ്രയോ​ഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രൊഫസര്‍ക്കെതിരെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കോളേജില്‍നിന്ന് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കോളേജ് തുറക്കുന്നതോടെ പ്രതിഷേധക്കാരുടെ ആവശ്യം പരി​ഗണിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥന്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡിയും പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങള്‍ പ്രചരിപ്പേക്കണ്ടതിന് പകരം അധ്യാപകന്‍ പാക്കിസ്ഥാനെയും ഇമ്രനെയും പാടി പുകഴ്ത്തിയത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയെ മോശമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button