KeralaLatest News

ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകവീട്ടലെന്ന് കോടിയേരി

കൊല്ലം : ചിതറയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകവീട്ടലെന്നാണ് കോടിയേരി വ്യക്തമാക്കിയത്.

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. കൊലപാതകത്തിന് കാരണക്കാരായ സിപിഎം പ്രവർത്തകരെ പാർട്ടി പുറത്താക്കിയിരുന്നു.അന്ന് കോൺഗ്രസ് തിരിച്ചടി നൽകുമെന്ന് പറഞ്ഞിരുന്നു ആ തിരിച്ചടിയാണ് കൊല്ലത്തുള്ള ബഷീറിന്റെ കൊലപാതകത്തിൽ കണ്ടതെന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു.

കൊല്ലത്തെ കൊലപാതകത്തിൽ യാതൊരുവിധ തിരിച്ചടിയും ഉണ്ടാകരുതെന്നും പാർട്ടി പ്രവർത്തകരോട് കോടിയേരി പറഞ്ഞു. സിപിഎം പ്രവർത്തകർ സംയമനം പാലിക്കണം. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്‍റെ നയമല്ല. പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കാൻ സിപിഎം പ്രവർത്തകർ മുൻകൈയ്യെടുക്കണമെന്നും പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button