Latest NewsKerala

പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലികുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജനങ്ങള്‍ മറുപടി നല്‍കും

പയ്യന്നൂര്‍ : പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി. പിണറായി വിജയന്‍ സര്‍ക്കാരിന് 1,000 ദിവസം ആഘോഷിക്കാനുള്ള നേട്ടം കൊലപാതകങ്ങള്‍ മാത്രമാണെന്നു അദ്ദേഹം വിമര്‍ശിച്ചു. . മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിക്കു വേണ്ടി നിര്‍മിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പെരിയയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല ചെയ്തത് എന്തിന്റെ പേരിലാണ്? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജനത സിപിഎമ്മിനു മറുപടി നല്‍കും. കേന്ദ്ര – കേരള സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു നാശം വിതറി മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.കെ.പി.ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, ഷിബു മീരാന്‍, വി.പി.വമ്പന്‍, പി.കുഞ്ഞിമുഹമ്മദ്, കെ.ടി.സഹദുല്ല, കെ.ജയരാജ്, എസ്.എ.ശുക്കൂര്‍ ഹാജി, എം.അബ്ദുല്ല, കോച്ചന്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ പ്രകടനവും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button