CarsNewsAutomobile

വാഹനങ്ങളിൽ സുപ്രധാന മാറ്റം വരുത്താൻ ഒരുങ്ങി മഹീന്ദ്ര

2020ത് ഏപ്രിലോട് കൂടി വാഹനങ്ങളിൽ ഭാരത് സ്റ്റേജ് VI എഞ്ചിനുകൾ ഉൾപ്പെടുത്തണെമെന്ന നിയമം പ്രാബല്ല്യത്തിൽ വരുന്നതിന് മുന്നോടിയായി തന്നെ ഭാരത് സ്റ്റേജ് VI എഞ്ചിനുകളിലേക്ക് ചുവടു മാറാൻ ഒരുങ്ങി മഹീന്ദ്ര. നിലവില്‍ ഉപയോഗിക്കുന്ന ഭാരത് സ്റ്റേജ് IV 2.2 ലിറ്റര്‍ എംഹ്വാക്ക് ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായും ഒ‍ഴിവാക്കിപരിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാകും ഇനി ഉൾപ്പെടുത്തുക.

ഭാരം കുറഞ്ഞ അലൂമിനിയം നിര്‍മ്മിത എഞ്ചിന് 80 കിലോ ഭാരം കുറയുന്നതോടൊപ്പം തന്നെ മികച്ച കരുത്ത് പ്രതീക്ഷിക്കാം. 140 bhp കരുത്തും 300 Nm torqueഉം സൃഷ്ടിക്കുമെന്നാണ് വിവരം. മൂന്ന് വ്യത്യസ്ത ട്യൂണിംഗുകളായി എത്തുന്ന എൻജിൻ ഥാറിലാവും ആദ്യം ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button