KeralaLatest NewsNews

ജൈവവളത്തിലും മായം; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് കര്‍ഷകര്‍

തിരുവനന്തപുരം: കേരളത്തില്‍ വിറ്റഴിക്കുന്ന ജൈവവളത്തില്‍ കൊള്ളലാഭത്തിനായി മണല്‍ ചേര്‍ത്ത് മായം കലര്‍ത്തി വിതരണം ചെയ്യുന്നതായി പരാതി. കടല്‍ തീരത്തെ മണലടക്കം കൊള്ളലാഭത്തിനായി ഇവര്‍ ഉപയോഗിക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. വ്യാജ വളങ്ങള്‍ കണ്ടെത്താന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

ഒറ്റനോട്ടത്തില്‍ വളം വ്യാജനാണെന്ന് ആര്‍ക്കും തോന്നില്ല. എന്നാല്‍ അവ കഴുകി നോക്കിയാല്‍ മാത്രമേ മായം കലര്‍ന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ചാണകവും വേപ്പിന്‍പിണ്ണാക്കും ചകിരിയും അടക്കമുള്ള ജൈവവസ്തുക്കള്‍ ഉപയോഗിക്കേണ്ടിടത്താണ് വ്യാപകമായി മണല്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നടക്കം ഇത്തരത്തിലുള്ള ജൈവവളങ്ങള്‍ കേരളത്തില്‍ എത്തിക്കാന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ പരാതി നല്കിയിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button