KeralaLatest News

ക്രൈസ്തവ സഭകളെ നിയന്ത്രിയ്ക്കുന്ന ചര്‍ച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം ആരുടെ മുന്നിലും തലകുനിയ്ക്കില്ല നവോത്ഥാന കേരളവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ക്രൈസ്തവ സഭകള്‍ എതിര്‍ക്കുന്ന ചര്‍ച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച് ബില്‍ സര്‍ക്കാറിന്റെ അജണ്ടയിലില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ മേഖലാ ജാഥകളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ചര്‍ച്ച് ബില്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ ഇതിനെതിരെ ക്രൈസ്തവസഭകള്‍ വന്‍ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു.

അതേസമയം സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നു പ്രതിഷേധ ദിനം ആചരിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു പ്രതിഷേധ പ്രമേയങ്ങള്‍ അവതരിപ്പിക്കും. വികാരിയുടെയും സഭാ വിശ്വാസികളുടെയും ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയക്കും. ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍, കൂട്ടായ്മ ലീഡര്‍മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് പ്രതിഷേധ, പ്രതികരണ പരിപാടികള്‍ ഇടവക തലങ്ങളിലും സംഘടനാ തലങ്ങളിലും സംഘടിപ്പിക്കും കോട്ടയം അതിരൂപതയിലെ എല്ലാ പള്ളികളിലും ഇന്ന് കുര്‍ബാന മധ്യേ കെസിബിസിയുടെ സര്‍ക്കുലര്‍ വായിക്കും. പാലാ രൂപത ഇന്ന് കരിദിനം ആചരിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും യോഗ പ്രതിനിധികള്‍, വിവിധ ഭക്ത സംഘടനകള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ യോഗം ചേരും. ഇടവകാംഗങ്ങള്‍ ഒപ്പ് ശേഖരണം നടത്തി പ്രതിഷേധ പ്രമേയം ഇ മെയില്‍ വഴി അറിയിക്കാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button