Latest NewsIndia

കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും

പുല്‍വാമയില്‍ വീരമൃത്യുവ വരിച്ച വസന്ത് കുമാറിന്റെ വീടും സന്ദര്‍ശിയ്ക്കും

കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കും . കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുക. ഇതോടൊപ്പം പുല്‍വാമയില്‍ വീരമൃത്യുവ വരിച്ച വസന്ത് കുമാറിന്റെ വീടും സന്ദര്‍ശിയ്ക്കും. രാഹുല്‍ ഗാന്ധി ഈ മാസം 12നു കല്യോട്ടെത്തുമെന്നാണു കെപിസിസിക്കു ലഭിച്ച വിവരമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് എത്തുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം വയനാട്ടിലെത്തും. വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവില്‍ദാര്‍ വിവി വസന്ത്കുമാറിന്റെ ലക്കിടിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button