
ഡൽഹി : റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.
കേസില്‍ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ കോമണ്‍ കോസ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. പാര്‍ലമെന്‍ററി സമിതിയ്ക്ക് മുന്നില്‍ സിഎജി റിപ്പോര്‍ട്ട് ഇല്ലാതിരിക്കേ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ കബളിപ്പിച്ചെന്നാണ് ഹര്‍ജിക്കാരുടെ വാദം.
റഫാല്‍ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയും ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യവും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചില്ലെന്നും സൂചനകൾ ഉണ്ട്. എന്നാല്‍, റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിന് ക്ലീന്‍ചിറ്റുമായി സിഎജി റിപ്പോര്‍ട്ടും ഇതിനിടെ രാജ്യസഭയില്‍ വെക്കുകയും ചെയ്തു.
Post Your Comments