CinemaLatest NewsEntertainment

പുരസ്‌കാര നിറവില്‍ നിമിഷ; പുതിയ ചിത്രത്തില്‍ ബിജുമേനോന്‍ നായകന്‍

സംസ്ഥാന പുരസ്‌കാര ജേതാവ് നിമിഷ സജയനും ബിജു മേനോനും ആദ്യമായൊന്നിക്കുന്ന പുതിയ ചിത്രം വരുന്നു. കുഞ്ചാക്കോബോബനും മറ്റ് പുതുമുഖങ്ങളും ഒന്നിച്ച തട്ടുമ്പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. കണ്ണൂര്‍ ഭാഷയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നവാഗതനായ പ്രഗീഷ് പി.ജി.യാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുവരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പ അമച്വര്‍ പ്രവര്‍ത്തകരം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുന്ന മേരാ നാം ഷാജിയാണ് ബിജു മേനോന്റെ പൂര്‍ത്തിയായ ചിത്രങ്ങളിലൊന്ന്.ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് ദിലീപ് പൊന്നനാണ് സംഭാഷണമൊരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ കോഴിക്കോട് ഷാജി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്

‘ഈ ശിവരാത്രി നാളില്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നേയും കൂടി ഓര്‍ക്കുമല്ലോ. കാരണമുണ്ട്. നമ്മുടെ പുതിയ സിനിമ ഇന്ന് തലശ്ശേരിയില്‍ തുടങ്ങുകയാണ്. ബിജുമേനോനും നിമിഷയുമാണ് പ്രധാനകഥാപാത്രങ്ങള്‍. ഒപ്പം ഏറെക്കാലമായി സിനിമ സ്വപ്നം കാണുന്ന നിരവധി കലാകാരന്മാരും ഈ ചിത്രത്തിലൂടെ ആദ്യമായി തിരശ്ശീലയിലേക്ക് എത്തുന്നു. ഏവരുടെയും പ്രതീക്ഷിക്കൊത്ത ഒരു സിനിമ സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍…” ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button