Latest NewsIndia

ബിജെപി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടല്‍ ബിഹാരി വാജ്പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. ബാലാകോട്ട് അക്രമണത്തെക്കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാലാകോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയില്ലൊണ് മൂന്നു സൈനിക മേധാവികളും പരസ്യമായി പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളില്‍ 300 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗികമായി നല്കിയ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തം. ആരും അതിനെ ചോദ്യം ചെയ്തു പോലുമില്ലെന്നും എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളും മറ്റും അവിടെ പോയി നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നല്‍കിയ അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ല

കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക സര്‍ക്കാരാണ് എന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളുമായി രംഗത്തുവരണം. അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിന്റെ വിശ്വസനീയത സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനും ഇത് അനിവാര്യമാണെ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാക്കിസ്ഥാനെതിരായ സൈനിക നടപടികൊണ്ട് രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്നു പറഞ്ഞത് ബിജെപിയുടെ നേതാവാണ്.തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. അതു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനുമേല്‍ പ്രധാനമന്ത്രി കുതിരകയറുകയാണെന്നും കോണ്‍ഗ്രസും രാജ്യം മുഴുവനും സൈന്യത്തോടൊപ്പം നില്ക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button