Latest NewsKerala

വീട്ടിനുള്ളിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ

വെള്ളറട: വീട്ടിനുള്ളിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ  ആറാട്ടുകുഴി ബദനി ഭവനിൽ ആകാശ്(21), സഹായികളായ പന്നിമല റോഡരികത്തുവീട്ടിൽ ബിനുക്രിസ്റ്റൽ(19),നെല്ലിശേരി ന്യൂ ഹൗസിൽ സനൽ(സിറ്റോ–23) എന്നിവരാണ് പിടിയിലായത്.

ചിറത്തലയ്ക്കൽ സ്വദേശി വീട്ടിൽ നിന്നാണ് 14പവനും 8000രൂപയും മൊബൈൽ ഫോണും കവർന്നത്. അനിൽകുമാറിന്റെ ഭാര്യ രാവിലെ നടക്കാനിറങ്ങിയ തക്കം നോക്കിയാണ് പ്രതികൾ വീടിനുള്ളിൽ കയറിയത്.

പ്രധാന പ്രതിയായ ആകാശ് കേരളത്തിലും തമിഴ്നാട്ടിലും അനവധി കേസുകളിൽ പ്രതിയും ജയവാസം അനുഭവിച്ച ആളുമാണ്.നെയ്യാറ്റിൻകര ഡിവൈഎസ്പി സുരേഷ്കുമാർ, വെള്ളറട സിഐ അജിത്കുമാർ, എസ്ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button