Latest NewsIndia

‘മുഖത്ത് നോക്കാതെ നടക്കുന്നത് അവസാനിപ്പിക്കൂ; ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കൂ ;  പുതിയ സാധ്യതകള്‍ പരിശോധിക്കുവെന്ന് ‘ –  പുതിയ ഈ ഒരു സാധ്യത കൂടി ജനതക്ക് മുന്നില്‍ അവതരിപ്പിച്ച് – ഗഡ്കരി

നാഗ്‍പൂര്‍:  രാജ്യത്തെ ഇറക്കുമതി കുറച്ച് കൂടുതല്‍ സാമ്പത്തിക ഭദ്രത കെെവരിക്കുന്നതില്‍ പുതിയ ആശയം മുന്നോട്ട് വെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. സസ്യലദാതികളുടെ വളര്‍ച്ചക്ക് അത്യവശ്യമാണ് യൂറിയ എന്നാല്‍ ഈ യൂറിയ വളത്തിനേക്കാള്‍ പ്രയോജനപ്രദമാണ് മനുഷ്യമൂത്രമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യം എന്ത് കൊണ്ട് ഇത്തരത്തിലുളള സാധ്യതകള്‍ ഉപയോഗിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുളള പുതുസാധ്യതകള്‍ നടപ്പില്‍ വരുത്താന്‍ ജനം തയ്യാറായാല്‍ രാജ്യത്ത് ഇന്ന് നടത്തുന്ന യൂറിയ ഇറക്കുമതി നിര്‍ത്തലാക്കാമെന്നും അദ്ദേഹം അറിയിച്ചു.

പൊതു ഇടങ്ങളിലെ ശുചിമുറികളില്‍ നിന്ന് മൂത്രം ശേഖരിച്ച്‌ വളമാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി. മ്മുടെ രാജ്യം സാധ്യതകളെ തിരിച്ചറിയുന്നില്ലെന്ന പരാതി പങ്കുവച്ചുകൊണ്ട് അദ്ദേഹം നാഗ്‍പൂര്‍ കോര്‍പറേഷന്‍ പരിപാടിക്കിടെയാണ് മുത്രം സംഭരിക്കാനുള്ള ആഹ്വാനം നല്‍കിയത്. വിസര്‍ജ്ജങ്ങള്‍ ഉപയോഗിക്കുന്നതിലെ സാധ്യത രാജ്യം ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വരും കാലത്തെങ്കിലും ഇത് ഉപയോഗിക്കാനാകണമെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും അത് ദില്ലിയിലെ വസതിയിലുള്ള ചെടികള്‍ക്ക് വളമായി ഉപയോഗിക്കാറുണ്ടെന്നും ഗഡ്കരി പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരം ഉപയോഗപ്രദമായ വഴികള്‍ തെരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

തദ്ദേശ സ്വയം ഭരണ കേന്ദ്രങ്ങള്‍ പോലും തന്‍റെ ആശയങ്ങളോട് മതിയായ രീതിയില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെന്താണ് പുതു സാധ്യതകള്‍ തേടാത്തതെന്നും പരസ്പരം മുഖത്ത് നോക്കാതെ നടക്കുന്ന പ്രവണത അവസാനിപ്പിച്ച് ഇത്തരത്തിലുളള ഉപയോഗ പ്രദമായ കാര്യങ്ങള്‍ക്കായി ഏവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രസംഗ വേളയില്‍ പറ‍ഞ്ഞു. നാഗ്‍പൂര്‍ കോര്‍പറേഷന്‍ പരിപാടിക്കിടെയാണ് അദ്ദേഹം ഈ ഒരു ആശയം മുന്നോട്ട് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button