KeralaLatest News

കേരളത്തിൽ പട്ടികജാതി വിഭാഗത്തിനു വേണ്ടി തീരുമാനെടുക്കുമ്പോൾ കൈവിറയ്ക്കുന്ന സർക്കാർ : ശ്രീധരൻ പിള്ള

തിരുവനന്തപുരം :കേരളത്തിലെ പിണറായി സർക്കാർ പട്ടികജാതി വിഭാഗത്തിനു വേണ്ടി തീരുമാനെടുക്കുമ്പോൾകൈവിറയ്ക്കുന്നവരാണന്ന് ബിജെ പി സംസ്ഥാന പ്രസിഡൻ്റ് പി എസ് ശ്രീധരൻ പിള്ള. എൽ. ഡി. എഫ് സർക്കാരിൻ്റെപട്ടിക ജാതി വിരുദ്ധ നയങ്ങൾക്ക് എതിരെ പട്ടിക ജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനംചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ ആറു പതിറ്റാണ്ടായി ആദിവാസി പട്ടികജാതി സമൂഹത്തിന് അർഹതപ്പെട്ട ഭൂമി നൽകാതെ ഇടതു വലതു മുന്നണികൾ വഞ്ചിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഭൂരഹിതരായ മുഴുവൻ ദലിത് കുടുംബങ്ങൾക്കും ഭൂമിയും വീടും നൽകണം. ഇടതു സർക്കാർ 1000 ദിവസം പൂർത്തിയാക്കു മ്പോൾ സംസ്ഥാനത്ത് സമാനതകളില്ലാത്ത ദലിത് വേട്ടയാണ് നടക്കുന്നത്.

കൊല്ലപ്പെട്ട 27 ദളിത് യുവാക്കളിൽ അഞ്ചുേ പേരും ബി ജെ പി പ്രവർത്തകരാണ്. 550 പട്ടികജാതി- ആദിവാസി യുവതികൾലൈംഗിക പീഡനത്തിനിരയായി. ഇത് തടയാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. മറിച്ച് പീഡനങ്ങൾക്ക് സർക്കാർ ഒത്താശ നൽകുകയാണ്. വർദ്ധിച്ചു വരുന്ന പീഡനങ്ങൾ തടയാൻ സർക്കാർ കർശന നടപടി കൾ സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു. ബി ജെ പി പട്ടികജാതി ആദിവാസി ജനതയ്ക്ക് ഒപ്പമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ദലിത് എം.പി മാരും എം.എൽ. എ മാരും ഉള്ളത് ബി ജെ പി യ്ക്ക്ആ ണെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി. സുധീർ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. പി വി ബാവ , എസ്.സി.മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറാമാരായ സി.എ പുരുഷോത്തമൻ , സർജു തൊയ്ക്കാവ്, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. എസ്. സുരേഷ് എന്നിവർ സംസാരിച്ചു. എസ്.സി മോർച്ച സംസ്ഥാന ഭാരവാഹികളായ പി കെ സുപ്രൻ, കെ.കെ. ശശി, ബി കെ. പ്രേമൻ, രമേശ് കാപിമറ്റം, കെകെ ഭരതൻ, വിജയൻ നായത്തോട്, എ കെ കയാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button