NattuvarthaLatest News

പ്രകൃതി വിരുദ്ധ പീഡനം : ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രകൃതി വിരുദ്ധ പീഡനം, ഒപ്‌റ്റോമെട്രിസ്റ്റ് അറസ്റ്റില്‍. പീഡനത്തിന് ഇരയായത് നേത്രചികിത്സയ്ക്കെത്തിയ ബാലന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഒപ്‌റ്റോമെട്രിസ്റ്റിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ സീനിയര്‍ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.ബി.ഉദയകുമാറി(50)നെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം നേമം സ്വദേശിയാണ് ഇയാള്‍.

ഓഗസ്റ്റ് 22-നാണ് സംഭവം. കാഴ്ചക്കുറവിന് ചികിത്സ തേടിയാണ് വീട്ടുകാര്‍ കുട്ടിയുമായി ജില്ലാ ആസ്പത്രിയിലെത്തിയത്. പീഡനത്തെക്കുറിച്ച് രക്ഷിതാക്കള്‍ ജില്ലാ ആസ്പത്രി സൂപ്രണ്ടിനാണ് പരാതി നല്‍കിയത്. സൂപ്രണ്ട് പരാതി ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി. ഇതിനിടെ ഒളിവില്‍പ്പോയ ഉദയകുമാറിനെ തേടി പലതവണ പോലീസ് നേമത്തെ വീട്ടില്‍ പോയിരുന്നു. സെല്‍ഫോണ്‍ ഓഫാക്കിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.

കഴിഞ്ഞ ദിവസം ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ഇയാള്‍ നേമത്തെ വീട്ടിലുണ്ടെന്നു മനസ്സിലാക്കി ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്കുമാര്‍ കോടോത്ത്, അജയകുമാര്‍ എന്നിവര്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഹൊസ്ദുര്‍ഗ് എസ്.ഐ. എം.വി.വിഷ്ണുപ്രസാദ് അറസ്റ്റ് രേഖപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button