Latest NewsInternational

മദ്യ കടത്ത്; ഷാർജയിൽ അറസ്റ്റിലായത് 3പേർ

മറ്റിടങ്ങളില്‍ നിന്ന് അനധികൃതമായി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്

ഷാര്‍ജ: വൻ മദ്യ കടത്ത്; ഷാർജയിൽ അറസ്റ്റിലായത് 3പേർ , വന്‍തോതില്‍ മദ്യക്കടത്ത് നടത്തുന്നതിനിടെ മൂന്ന് വാഹനങ്ങളെയും അതിൽ ഉൾപ്പെട്ടവരെയും ഷാര്‍ജ പൊലീസ്പിടികൂടുകയായിരുന്നുവുെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പിടികൂടിയ മദ്യം ഷാര്‍ജയിലെ വിവിധ ലേബര്‍ ക്യാമ്പുകളിലേക്ക് അടക്കം എത്തിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി കസ്റ്റംസ് സര്‍വീസ് ആന്റ് ഇന്‍സ്‍പെക്ഷന്‍ ഡയറക്ടര്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി വ്യക്തമാക്കി.

ഷാർജയിൽ നിരോധനമുള്ളതാണ് മദ്യവിൽപ്പനയ്ക്, അതിനാൽ ഷാര്‍ജയില്‍ മദ്യവില്‍പ്പന നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ മറ്റിടങ്ങളില്‍ നിന്ന് അനധികൃതമായി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ ഒരു വാഹനം കണ്ടെത്തിയതോടെ പൊലീസ് പിന്തുടരുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ വന്‍തോതില്‍ മദ്യം കടത്തുന്നത് കണ്ടെത്തുകയും ചെയ്തു.

പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടെങ്കിലും മറ്റൊരാളെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ഇവരുടെ കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് നിർണ്ണായകമായ വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ലേബര്‍ ക്യാമ്പുകളിലേക്ക് മദ്യം എത്തിക്കുന്നതിനിടെ വാഹനങ്ങള്‍ സഹിതമാണ് ഇവര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button