CinemaLatest NewsEntertainment

കൊച്ചുണ്ണിയിലെ ആ രംഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചത് ഇങ്ങനെ; മേക്കിംഗ് വീഡിയോ കാണാം

നിവിന്‍ പോളി നായകനായെത്തിയ റോഷന്‍ ആന്‍ഡ്രൂസിന്റെ ഐതിഹ്യ ചിത്രം ‘കായംകുളം കൊച്ചുണ്ണി’ മേക്കിംഗ് തുടക്കം മുകലെ ചര്‍ച്ചാ വിഷയമായിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുള്‍പ്പടെ പലഭാഗങ്ങളും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. ഇതിന്റെ മേക്കിംഗ് വീഡിയോ രംഗങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

https://youtu.be/VbaFIQCIzg8

ബാഹുബലിക്കും പുലിമുരകനുമെല്ലാം വേണ്ടി വി.എഫ്.എക്‌സ് ചെയ്ത എയര്‍ഫ്‌ലൈ ടീമാണ് കൊച്ചുണ്ണിയുടെയും എഫക്റ്റ്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയിലെ മിക്ക രംഗങ്ങളും വിഷ്വല്‍ എഫക്റ്റിലൂടെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. സിനമയില്‍ പെരുമ്പാമ്പുമായും ചെന്നായയുമായുമുള്ള സംഘട്ടനവും, കടല്‍ക്ഷോഭവുമെല്ലാം ഇത്തരത്തില്‍ ഉണ്ടാക്കിയെടുത്തവയാണ്. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ ചിത്രത്തിലെ സ്‌പെഷ്യല്‍ എഫക്റ്റുകള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നവയാണ്.

 

shortlink

Related Articles

Post Your Comments


Back to top button