Latest NewsIndia

യുദ്ധസാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണം; ഷബ്‌നം ഹാഷ്മി

ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത യുദ്ധസമാന സാഹചര്യം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി. കശ്മീര്‍ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയല്ലാതെ മറ്റൊരു മാര്‍ഗമില്ല. സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ എന്ന പേരില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു ഷബ്‌നം ഹാഷ്മി.മുറവിളി കൂട്ടുന്നവര്‍ യുദ്ധം രാജ്യത്ത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ കൂടി ആലോചിക്കണം. പുല്‍വാമ ഭീകരാക്രമണശേഷം രാജ്യത്ത് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും എതിരായുണ്ടായ ആക്രമണങ്ങളില്‍ ഒരു വാക്കുപോലും പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല.

ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മനുഷ്യചങ്ങലയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.യുദ്ധമല്ല ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമെന്ന സന്ദേശവുമായാണ് സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍, ഡല്‍ഹി കൊണാട്ട് പ്ലേസില്‍ മനുഷ്യചങ്ങല തീര്‍ത്തത്. കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു ആവശ്യം.സാമൂഹ്യപ്രവര്‍ത്തക ഷബ്‌നം ഹാഷ്മി, ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ വിജയ് സിങ്, വിവിധ സര്‍വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button