KeralaLatest News

ചില കുലസ്ത്രീകള്‍’ ഒഴികെ മുഴുവന്‍ സ്ത്രീകളുടേയും പിന്തുണ ഇടതുപക്ഷത്തിനെന്ന് പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍

സ്ത്രീ തരംഗം സിപിഎമ്മിനെ സഹായിക്കും

തൃശൂര്‍: ചില കുലസ്ത്രീകള്‍’ ഒഴികെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും പിന്തുണ ഇടതുപക്ഷത്തിനെന്ന് പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍. അതിനാല്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിന്നു കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. സിപിഐയുടെ പട്ടികയില്‍ ഒരു സ്ത്രീ പോലും ഇല്ലാത്തത് ഖേദകരമാണെന്ന് അശോകന്‍ ചരുവില്‍ ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

.
ഇടതുപക്ഷത്തുനിന്ന് എത്ര സ്ത്രീസ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവും എന്ന് ഇനിയും വ്യക്തമായിട്ടില്ല. കൂടുതല്‍ പേര്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സി.പി.ഐ.യുടെ പട്ടികയില്‍ ഒരു സ്ത്രീപോലും ഇല്ല എന്നത് ഖേദകരമാണ്.

കാരണം കേരളത്തില്‍ ഇത്തവണ സ്ത്രീ മുന്നേറ്റത്തിന്റെ പ്രകടനമായിരിക്കും ഇടതുപക്ഷത്തിന്റെ വിജയം. തങ്ങള്‍ അടിമകള്‍ തന്നെ എന്ന് ഉറച്ചു വിശ്വസിക്കുന്ന എട്ടു പത്ത് ‘കുലസ്ത്രീകള്‍’ ഒഴികെ ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള മുഴുവന്‍ സ്ത്രീകളുടേയും പിന്തുണ ഇത്തവണ ഇടതുപക്ഷത്തിനായിരിക്കും. കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകള്‍ സ്ത്രീത്വത്തിന്റെ കരുത്തിനാല്‍ ധ്രുവീകരിക്കപ്പെടും. വീട്ടുയജമാനന്മാര്‍ ധിക്കാരം എന്തെന്ന് അറിയും. തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളേക്കാള്‍ പ്രധാനം സ്ത്രീകള്‍ക്ക് നീതി നല്‍കലാണ് എന്ന് പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഇംപാക്ട് കാത്തിരുന്നു കാണുക.

സാക്ഷാല്‍ സുപ്രിം കോടതി മത്സരരംഗത്തു വന്നാല്‍ മാത്രമേ ഇത്തവണ ഇടതുപക്ഷത്തിന് ഭയപ്പെടേണ്ടതുള്ളു. അതിന് സാധ്യതയില്ലല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button