Latest NewsIndia

വെടിവെപ്പില്‍ ബി.ജെ.പി നേതാവിന് പരിക്ക്

ബഹ്റയിച്ച്• അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ബി.ജെ.പി നേതാവിന് പരിക്ക്. ഉത്തര്‍പ്രദേശിലെ ബഹ്റയിച്ച് ജില്ലയില്‍ ദേഹത് കോട് വാലിയില്‍ വച്ചാണ് ബി.ജെ.പി നേതാവ് രാം സുന്ദര്‍ ചൗധരിക്ക് വെടിയേറ്റത്.

ഗുരുതമായി പരിക്കേറ്റ ചൗധരിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എസ്.പി ഡോ. ഗൗരവ് ഗ്രോവര്‍ പറഞ്ഞു.

ശ്രാവസ്തി ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയാണ് ചൗധരി വഹിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button