Latest NewsGulf

സ്കൂൾ ജീവനക്കാരനെ സ്കൂൾ അങ്കണത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ജെംസ് ജുമൈറ കോളജിലാണ് സംഭവം

ദുബായ് : സ്കൂൾ ജീവനക്കാരനെ സ്കൂൾ അങ്കണത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .ജുമൈറ അൽ വാസൽ റോഡിലെ ജെംസ് ജുമൈറ കോളജിലാണ് സംഭവം നടന്നത്.

സ്കൂൾ അങ്കണത്തിൽ മലയാളി ജീവനക്കാരനാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഈ സമയം വിദ്യാർഥികളാരും സ്കൂളിലുണ്ടായിരുന്നില്ലെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച സാധാരണ പോലെ ക്ലാസുകൾ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. സംഭവത്തേക്കുറിച്ചോ മരിച്ചയാളിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button