Latest NewsKerala

വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്

കൽപ്പറ്റ :വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്. വൈത്തിരിയിൽ ദേശീയപാതയ്ക്ക് അടുത്തുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോർട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോർട്ടിലെത്തി ഉടമയോട് മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. ശേഷം വിവരമറിഞ്ഞു കേരള പൊലീസിന്‍റെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് എത്തുകയും റിസോര്‍ട്ടിന് മുന്‍പില്‍ ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ട്.വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം പോലീസ് തടഞ്ഞു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മേഖലയിലേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button