Latest NewsIndia

ഇനി ഇന്ത്യയെ ആക്രമിക്കാൻ തീവ്രവാദികൾ ഭയക്കും , ആക്രമിച്ചാൽ എന്ത് നടക്കുമെന്ന് അവർക്കറിയാം : അമിത് ഷാ

നരേന്ദ്ര മോദിയെ സദാസമയവും കുറ്റപ്പെടുത്തുന്ന രാഹുൽഗാന്ധി കഴിഞ്ഞ അമ്പത് വർഷം കോൺഗ്രസ് എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത്ഷാ

ജാർഖണ്ഡ്: ഇനി ഇന്ത്യയെ ആക്രമിക്കാൻ തീവ്രവാദികൾ ഭയക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ.‘ഉറി ഭീകരാക്രമണത്തിന് മിന്നലാക്രമണത്തിലൂടെയും പുൽവാമ ഭീകരാക്രമണത്തിന് വ്യോമാക്രമണത്തിലൂടെയും ഇന്ത്യ മറുപടി നൽകി.‘ഇനിയും ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ രാജ്യത്തിനുള്ളിലെ വഞ്ചകന്മാരെ ഓരോരുത്തരെയായി അടിച്ചു പുറത്താക്കും.’ അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആക്രമിച്ചാൽ എന്തു സംഭവിക്കുമെന്ന് തീവ്രവാദികൾക്ക് ഇപ്പോൾ വ്യക്തമായിട്ടുണ്ടാകും.

സർക്കാർ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.’ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് അനുകൂലമായ ബഡ്ജറ്റ് അവതരിപ്പിക്കൻ മോദി സർക്കാരിന് കഴിഞ്ഞു. കിസ്സാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ വീതം നൽകാൻ സർക്കാരിന് കഴിയുന്നു. ആറായിരം രൂപ കൊണ്ട് എന്തു ചെയ്യാനാണ് എന്ന് ചോദിക്കുന്ന രാഹുലിന് ഉരുളക്കിഴങ്ങ് മണ്ണിനു മുകളിലാണോ താഴെയാണോ വിളയുന്നതെന്ന് അറിയാമോ എന്നും അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയെ സദാസമയവും കുറ്റപ്പെടുത്തുന്ന രാഹുൽഗാന്ധി കഴിഞ്ഞ അമ്പത് വർഷം കോൺഗ്രസ് എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത്ഷാ വെല്ലുവിളിച്ചു.

ഇതിനിടെ എവിടെ ഒളിച്ചാലും തീവ്രവാദികളെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. കൃത്യമായ മറുപടി കൊടുക്കുക എന്നതാണ് തന്‍റെ രീതി. ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച്‌ നീക്കും. ഭൂമിക്കടിയില്‍ ഒളിച്ചാല്‍ പോലും അവിടെ നിന്ന് അവരെ വലിച്ച്‌ പുറത്തിട്ട് എല്ലാം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. അതിനായി നാളുകളോളും കാത്തിരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു . തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പ്രത്യാക്രമണം നടത്തിയതെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് ; ആദ്യത്തെ മിന്നലാക്രമണം നടത്തിയപ്പോള്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ടായിരുന്നോ എന്ന് മോദി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button