Latest NewsUK

സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

ലണ്ടന്‍: ലണ്ടനില്‍ വിവിധ ഇടങ്ങളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ലണ്ടന്‍ നഗരത്തിലെ ഹീത്രൂ വിമാനത്താവളം, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട്, വാട്ടലബ ട്രെയിന്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അതേസമയം കണ്ടെത്തിയവയെല്ലാം ചെറിയ സ്‌ഫോടനങ്ങള്‍ മാത്രം നടത്താന്‍ ശേഷിയുള്ള ബോംബുകളാണ്. ചെറിയ പായ്ക്കറ്റുകളിലായാണ് ഇവ വച്ചിരുന്നത്.

അതേസമയം രണ്ടു പായ്ക്കറ്റുകളില്‍ സ്റ്റാപ് പതിച്ചിട്ടുണ്ടായിരുന്നു. ഈ പായാക്കറ്റുകള്‍ തുറന്ന ഇടനെ ചെറിയ രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടായി. എന്നാല്‍ ഇതില്‍ ആര്‍ക്കും പരിക്കില്ല. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ കുറച്ചു സമയം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ പോലീസ് വിശദമനായ അന്വേണം തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button