Latest NewsIndia

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മു​കേ​ഷ് അം​ബാ​നി

ന്യൂയോര്‍ക്ക് : ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മു​കേ​ഷ് അം​ബാ​നി. ഫോബ്‌സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ 13-ാം സ്ഥാനം അംബാനി സ്വന്തമാക്കി. 2018-ല്‍ അംബാനിയുടെ ആസ്തി 40.1 ശതകോടി ഡോളറായിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം 50 ശതകോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 131 ശതകോടി ഡോളറിന്റെ ആസ്തിയുമായി ആമസോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസ് ആണ് ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, അമേരിക്കന്‍ വ്യവസായി വാറന്‍ ബഫറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button