Latest NewsIndia

വിധവയായ യുവതിയെ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു ; പാതിവെന്ത ശരീരം കൊണ്ട് യുവാവിനെ യുവതി കൊലപ്പെടുത്തിയതിങ്ങനെ

മാള്‍ഡ: വിധവയായ യുവതിയെ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ശരീരത്തിൽ തീ ആളി പടരുന്നതിന് ഇടയിൽ യുവതി പ്രതിയായ 35കാരനെ കടന്നു പിടിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

രണ്ട് കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് നാളുകള്‍ക്ക് മുന്‍പേ മരിച്ചു പോയിരുന്നു. ഇതിനു ശേഷം യുവാവ് ഇവരെ നിരന്തരമായി ശല്യം ചെയ്ത് വരികയായിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയ ശേഷം ഇക്കാര്യം പുറത്തറിയാതിരിക്കാനാണ് വധശ്രമം നടത്തിയത്.

കരിയുന്ന ഗന്ധം പുറത്തേക്ക് വ്യാപിക്കുകയും അലര്‍ച്ച കേൾക്കുകയും ചെയ്തതോടെ നാട്ടുകാർ എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ യുവാവ് അപ്പോഴേക്കും മരിച്ചിരുന്നു. ഇയാള്‍ പതിവായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാൾ എന്തിന് യുവതിയുടെ വീട്ടിലെത്തുവെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button