KeralaLatest News

സുരേഷ് ഗോപിയുമായുള്ള സാദൃശ്യം; വൈറലായി ഗോകുല്‍ സുരേഷിന്റെ കുറിപ്പ്

സുരേഷ് ഗോപി മകന്‍ ഗോകുല്‍ സുരേഷുമായി സാദൃശ്യമുള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് ഗോകുല്‍ സുരേഷ് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്ത് അദ്ദേഹം ഷെയര്‍ ചെയ്തത്. സുരേഷ് ഗോപിയുടെ ചെറുപ്പത്തിലെ ഈ ചിത്രത്തിന് ഗോകുലുമായുള്ള സാദൃശ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചിത്രം വൈറലാകുകയും ചെയ്തു. സുരേഷ് ഗോപിയുടെ മാനറിസങ്ങള്‍ ഗോകുല്‍ സുരേഷ് ഗോപിയിലും അതുപോലെയുണ്ടെന്ന് പല ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. അതേചിത്രം തന്നെ ഷെയര്‍ ചെയ്ത ഗോകുല്‍ സുരേഷ് ഗോപി മനോഹരമായി ഒരു അടിക്കുറിപ്പിട്ടതാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

അദ്ദേഹത്തെ പോലെ എനിക്ക് ഉയരമില്ല. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസതാരത്തിന്റെ സിനിമാശരീരവും എനിക്കില്ല. പക്ഷേ ചിത്രത്തില്‍ ചില സാദൃശ്യങ്ങളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ- ഗോകുല്‍ സുരേഷ് ഗോപി കുറിക്കുന്നു. അതേസമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴരശന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. വിജയ് ആന്റണിയാണ് നായകന്‍. 2015ല്‍ അഭിനയിച്ച മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button