Latest NewsKuwaitGulf

പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കുവൈറ്റ് : പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയാണ് ജാഗ്രതാനിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കുവൈറ്റ് എംബസിയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി പരാതി. പണം നഷ്ടപ്പെട്ട ചിലര്‍ എംബസിയുടെ സഹായം തേടി. മാനഹാനി ഭയന്ന് പരാതിപ്പെടാത്തവരുമുണ്ട്. ഇത്തരം വ്യാജ കോളുകളില്‍ വീഴരുതെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും പലരും പറ്റിക്കപ്പെട്ടു. തട്ടിപ്പുകാര്‍ വിളിക്കുമ്പോള്‍ മൊബൈലില്‍ തെളിയുന്നത് ഇന്ത്യന്‍ എംബസിയുടെ ഫോണ്‍നമ്പര്‍ തന്നെയായിരിക്കും.

ഐ-ഡയലര്‍ എംഒഐപി പോലുള്ള സോഫ്റ്റ്വെയര്‍ സംവിധാനം ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.ഏത് നമ്പറില്‍നിന്നാണെന്ന് തോന്നിപ്പിക്കും വിധം വിളിക്കാന്‍ ഈ ആപ്പ് വഴി സാധിക്കും.  ഇരകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കും ഫോണ്‍ വിളിക്കുക. പാസ്‌പോര്‍ട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ഔട്ട്‌സോഴ്‌സ് സംവിധാനം തൊട്ട് ചില ഔദ്യോഗിക സംവിധാനങ്ങളില്‍നിന്നുള്‍പ്പെടെ വിവരം ശേഖരിക്കാന്‍ കഴിയുന്ന സംഘങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button