MollywoodLatest News

വനിതാദിന ആശംസകളുമായി സുചിത്രയ്‌ക്കൊപ്പം മോഹന്‍ലാല്‍

വനിതാ ദിനത്തില്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഹാപ്പി വുമണ്‍സ് ഡേ എന്ന തലക്കെട്ടിന് താഴെയാണ് ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മനോഹര ചിത്രം മോഹന്‍ലാല്‍ പങ്ക് വച്ചിരിക്കുന്നത്.

ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് പ്രിയതാരത്തിന്റെ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ലാല്‍ എന്ന പ്രതിഭയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന വിശേഷണമാണ് ഈ ചിത്രത്തിന് താഴെ എല്ലാവരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ലാലിനും സുചിത്രയ്ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ആരാധകരുടെ പ്രതികരണം. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ലാല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

https://www.facebook.com/ActorMohanlal/photos/a.562983553757345/2133757690013249/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button