KeralaLatest News

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി : റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസാണ് (32) മരിച്ചത്. എറണാകുളം പാലച്ചുവട് റോഡരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണോ ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃക്കാക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ ഒരു സ്‌കൂട്ടർ മറിഞ്ഞു കിടക്കുന്ന നിലയിൽ കാണപ്പെടുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button