KeralaLatest News

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റ് : യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പരിയാരം ; ഫേസ്ബുക്കിലൂടെ താന്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന പോസ്റ്റ് ഇട്ട യുവാവ് പൊലീസ് അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ഫെയ്‌സ്ബുക്കിലെ ആരോപണത്തെ തുടര്‍ന്നാണ് പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പേരി സ്വദേശി ഇടച്ചേരിയപ്പാട്ട് രജീഷ് പോളിനെയാണ് (29) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാഷ്ട്രീയ കേസുകളില്‍ പ്രതികളായി ഒളിവിലായിരിക്കെ, പിന്തുണ അറിയിച്ചു സൗഹൃദം സ്ഥാപിച്ച രജീഷ് 2012-13 കാലയളവില്‍ പിലാത്തറയിലെ വാടക വീട്ടില്‍ വച്ചു പീഡിപ്പിച്ചുവെന്നായിരുന്നു സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തല്‍. രജീഷ് ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button